Accueil
Aimé CESAIRE
Frantz FANON
Paulette NARDAL
René MENIL
Edouard GLISSANT
Suzanne CESAIRE
Jean BERNABE
Guy CABORT MASSON
Vincent PLACOLY
Derek WALCOTT
Price MARS
Jacques ROUMAIN
Guy TIROLIEN
Jacques-Stephen ALEXIS
Sonny RUPAIRE
Georges GRATIANT
Marie VIEUX-CHAUVET
Léon-Gontran DAMAS
Firmin ANTENOR
Edouard Jacques MAUNICK
Saint-John PERSE
Maximilien LAROCHE
Aude-Emmanuelle HOAREAU
Georges MAUVOIS
Marcel MANVILLE
Daniel HONORE
Alain ANSELIN
Jacques COURSIL

പ്രാ​ദേ​ശി​ക ഇ​ട​തു​പ​ക്ഷ​വും ആ​ഗോ​ള ഇ​സ്​​ലാ​മോ​ഫോ​ബി​യ​യും

പ്രാ​ദേ​ശി​ക ഇ​ട​തു​പ​ക്ഷ​വും ആ​ഗോ​ള ഇ​സ്​​ലാ​മോ​ഫോ​ബി​യ​യും

അ​ന്താ​രാ​ഷ്​​ട്ര ചേ​ലാ​ക​ര്‍മ വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ്  സ​ര്‍ സ​യ്യി​ദ് കോ​​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ​ക്കാ​ര്‍ ന​ട​ത്തി​യ പ്ര​ചാ​ര​ണ​പ​രി​പാ​ടി ‍വ്യാ​പ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​. കാ​മ്പ​സു​ക​ളി​ല്‍ മു​സ്​​ലിം വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​ക​ളെ ആ​ക്ര​മി​ച്ചൊ​തു​ക്കു​ന്ന എ​സ്.​എ​ഫ്.​ഐ ശേ​ഷി​ക്കു​ന്ന സ​മ​യം ഇ​ങ്ങ​നെ​യു​ള്ള ഇ​സ്​​ലാ​മോ​ഫോ​ബി​ക് പ്ര​ചാ​ര​വേ​ല​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​രാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് പൊ​തു​വി​മ​ര്‍ശ​നം. ഇ​പ്പോ​ള്‍ ഇ​ട​തു​പ​ക്ഷ​ത്തു​ള്ള  ചി​ല​രെ​ങ്കി​ലും ഈ  ​പ്ര​ചാ​ര​വേ​ല​ക​ളു​ടെ രാ​ഷ്​​ട്രീ​യം തി​രി​ച്ച​റി​യാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​സ്​​ലാ​മോ​ഫോ​ബി​യ​യു​ടെ ഭാ​ഗ​മാ​യ ഇ​ട​തു​പ​ക്ഷ​ത്തി​െ​ൻ​റ അ​ബ​ദ്ധ​ങ്ങ​ളും നാ​ക്കു​പി​ഴ​ക​ളും ഗൗ​ര​വ​മാ​യി എ ​ടു​ത്താ​ല്‍ മ​ന​സ്സി​ലാ​കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്.  ഈ ​പ്ര​ചാ​ര​വേ​ല​ക​ള്‍ ആ​ഗോ​ള ഇ​സ്​​ലാ​മോ​ഫോ​ബി​യ ന​ട​ത്തു​ന്ന യാ​ത്ര​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മ​ലാ​ല യൂ​സു​ഫ് സാ​യി മു​ത​ല്‍ ഇ​പ്പോ​ള്‍ അ​ന്താ​രാ​ഷ്​​ട്ര പ്ര​ചാ​ര​ണ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി മു​സ്​​ലിം​ക​ള്‍ക്ക് മേ​ലെ പ്ര​തി​ഷ്​​ഠി​ച്ച ചേ​ലാ​ക​ര്‍മം വരെയുള്ള ലിം​ഗ രാ​ഷ്​​ട്രീ​യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണ​മാ​യി എ​ടു​ക്കു​ക. ഈ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ത്തി​നൊ​പ്പം​ത​ന്നെ ആ​ഗോ​ള രാ​ഷ്​​ട്രീ​യ മാ​ന​ങ്ങ​ളു​മു​ണ്ട്. അ​താ​യ​ത്, ഇ​ന്ന​ത്തെ ആ​ഗോ​ള  ഇ​സ്​​ലാ​മോ​ഫോ​ബി​യ​യു​ടെ അ​തേ രൂ​പ​മാ​തൃ​ക​ക​ള്‍ ത​ന്നെ​യാ​ണ് ഇ​പ്പോ​ള്‍  കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന പ​ല മു​സ്​​ലിം​വി​രു​ദ്ധ കാ​മ്പ​യി​നു​ക​ളി​ലും കാ​ണു​ന്ന​ത്.

ദേശീയം മുല്ഗോളം രെ    
ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​െ​ൻ​റ അ​ധഃ​പ​ത​ന​ത്തി​െ​ൻറ കാ​ര​ണ​മാ​യി  മു​സ്​​ലി​മി​നെ  കു​റ്റാ​രോ​പി​ത പ​ക്ഷ​ത്തു നി​ര്‍ത്തു​ന്ന​തി​ല്‍ ഇ​ന്ന​ത്തെ ഭ​ര​ണ​കൂ​ടാ​ധി​കാ​ര​ത്തി​െ​ൻ​റ ഭാ​ഗ​മാ​യ സം​ഘ്​​പ​രി​വാ​ര​ത്തി​നു നി​ര്‍ണാ​യ​ക പ​ങ്കു​ണ്ട്. ഇ​തി​നു  സ​മാ​ന​മാ​യി കേ​ര​ള​ത്തി​ലെ​ങ്കി​ലും  ആ​ഗോ​ള രാ​ഷ്​​ട്രീ​യ​ത്തി​ല്‍ സ്വ​ത​ന്ത്ര ജീ​വി​ത​ത്തി​െ​ൻ​റ അ​ഭാ​വ​മാ​യി മു​സ്​​ലി​മി​നെ സ​ങ്ക​ല്‍പി​ക്കു​ന്ന​ത് വ്യ​വ​സ്ഥാ​പി​ത ഇ​ട​തു​പ​ക്ഷ​മാ​ണ്. അ​ങ്ങ​നെ മു​സ്​​ലിം ഹിം​സ​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യി വി​ക​സി​ക്കു​ന്ന​താ​ണ് ഇ​ന്ന​ത്തെ ദേ​ശീ​യ രാ​ഷ്​​ട്രീ​യം. അ​തി​െ​ൻ​റ വി​കാ​സ​ത്തി​ന്​ ഇ​ട​തു​പ​ക്ഷ​ത്തി​ന് കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​യാ​ണ് ആ​ഗോ​ള ഇ​സ്​​ലാ​മോ​ഫോ​ബി​യ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഏ​റ്റെ​ടു​ക്ക​ല്‍. എ​ന്നാ​ൽ ഇ​ത് കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​െ​ൻ​റ മാ​ത്രം പ്ര​ത്യേ​ക​ത​യ​ല്ല. വ്യ​വ​സ്ഥാ​പി​ത ഇ​ട​തു​പ​ക്ഷം ആ​ഗോ​ള​ത​ല​ത്തി​ല്‍ത​ന്നെ എ​ത്തി​പ്പെ​ട്ട ഒ​രു സ്ഥി​തി​വി​ശേ​ഷ​മാ​ണ്.  
ആ​ഗോ​ള ഇ​സ്​​ലാ​മോ​ഫോ​ബി​യ​ക്ക്‌ പ​ല സാ​മൂ​ഹി​ക സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ പ​ല​ത​രം അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ള്‍ നി​ര്‍ണ​യി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. പ​ല പ്രാ​ദേ​ശി​ക​സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​വു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ മ​റ്റു സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ മു​സ്​​ലിം​ക​ള്‍ക്കു മേ​ലെ വ​ലി​യ പ്ര​ചാ​ര​ണ​മാ​യി മാ​റു​ന്നു. അ​തി​നു യൂ​റോ​പ്പെ​ന്നോ ഇ​ന്ത്യ​യെ​ന്നോ ബ്ര​സീ​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ല. ആ ​പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത കേ​വ​ല സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ വാ​ച​ക​മ​ടി​കൊ​ണ്ടോ വ​ല​തു​പ​ക്ഷ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​യി ഇ​പ്പോ​ഴ​ത്തെ മു​സ്​​ലിം​വി​രു​ദ്ധ പ്ര​ചാ​ര​വേ​ല​യി​ലെ  മാ​റ്റ​ങ്ങ​ളെ വി​ല​യി​രു​ത്താ​ന്‍ ക​ഴി​യി​ല്ല. ഇ​സ്​​ലാ​മോ​ഫോ​ബി​യ​യു​ടെ ആ​ഗോ​ള ഉ​ല്‍പാ​ദ​ന​വും പ്രാ​ദേ​ശി​ക​മാ​യ സ്വീ​ക​ര​ണ​വും മ​ന​സ്സി​ലാ​ക്കാ​ന്‍ കൂ​ടു​ത​ല്‍ വി​കേ​ന്ദ്രീ​കൃ​ത​വും താ​ര​ത​മ്യ സ്വ​ഭാ​വ​വു​മു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്‌.  

ണ്ടു തുക്ഷങ്ങള്‍ 
ഹൂ​റി​യ ബൂ​ത​ൽ​ജ എ​ഴു​തി​യ Whites, Jews and Us : Towards a Politics of Revolutionary Love എ​ന്ന പു​സ്ത​കം ഫ്ര​ഞ്ച് ഇ​ട​തു​പ​ക്ഷ​വും മു​സ്​​ലിം​ക​ളു​മാ​യു​ള്ള ബ​ന്ധം വി​ശ​ക​ല​നം ചെ​യ്യു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ​ഠ​ന​മാ​ണ്. യൂ​റോ​പ്പി​ലെ​ത​ന്നെ റാ​ഡി​ക്ക​ല്‍ ഇ​ട​തു​പ​ക്ഷ പ്ര​സാ​ധ​നാ​ല​യ​മാ​ണ് ഒ​രു​പ​രി​ധി​വ​രെ സ്വ​യം​വി​മ​ര്‍ശ​ന സ്വ​ഭാ​വ​മു​ള്ള ഈ ​പു​സ്ത​കം പു​റ​ത്തി​റ​ക്കി​യ​ത്.  പ്ര​സ്തു​ത പ​ഠ​നം  വം​ശീ​യ​ത​ക്കെ​തി​രാ​യും ഇ​സ്​​ലാ​മോ​ഫോ​ബി​യ​ക്കെ​തി​രാ​യും യൂ​റോ​പ്പി​ലെ വ​ന്‍ന​ഗ​ര​ങ്ങ​ളി​ല്‍ വി​ക​സി​ക്കു​ന്ന അ​പ​കോ​ള​നീ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും ചി​ന്താ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും  പ്രാ​യോ​ഗി​ക​ത​യു​ടെ  ഭാ​ഗ​മാ​ണ്.   ഫ്രാ​ന്‍സി​ലെ ഇ​ട​തു​പ​ക്ഷ​വും  വ​ല​തു​പ​ക്ഷ​വും സ്വീ​ക​രി​ക്കു​ന്ന രാ​ഷ്​​ട്രീ​യ സ​മീ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചാ​ല്‍ വം​ശീ​യ​ത​യു​ടെ​യും ഇ​സ്​​ലാ​മോ​ഫോ​ബി​യ​യു​ടെ​യും കാ​ര്യ​ത്തി​ല്‍ ഇ​വ​ര്‍ ത​മ്മി​ല്‍  വ​ലി​യ വ്യ​ത്യാ​സം ഇ​ല്ലാ​താ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ഹൂ​റി​യ ബൂ​ത​ല്‍ജ  വാ​ദി​ക്കു​ന്ന​ത്. ഗെ​റ്റോ​ക​ളി​ലെ​യും ന​ഗ​ര​പ്രാ​ന്ത​ങ്ങ​ളി​ലെ​യും മു​സ്​​ലിം​ക​ള്‍ അ​ട​ക്ക​മു​ള്ള കു​ടി​യേ​റ്റ/​വം​ശീ​യ/​മ​ത ന്യൂ​ന​പ​ക്ഷ​പ്ര​ശ്ന​ങ്ങ​ളെ  രാ​ഷ്​​ട്രീ​യ​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ ഫ്ര​ഞ്ച് ഇ​ട​തു​പ​ക്ഷം പ​രാ​ജ​യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം പാ​ര്‍ശ്വ​വ​ത്​​കൃ​ത സ​മൂ​ഹ​ങ്ങ​ളെ​ക്കു​റി​ച്ച വ​ല​തു​പ​ക്ഷ ധാ​ര​ണ​ക​ളു​മാ​യി അ​വ​ര്‍ ഒ​ത്തു​പോ​വു​ക​യും ചെ​യ്യു​ന്നു. ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, ഫ്രാ​ന്‍സി​ല്‍ ന​ട​ക്കു​ന്ന പൊ​ലീ​സ് ഹിം​സ​യി​ല്‍  കൊ​ല്ല​പ്പെ​ടു​ന്ന​വ​രി​ല്‍ 90 ശ​ത​മാ​ന​വും മു​സ്​​ലിം​ക​ളും ക​റു​ത്ത വം​ശ​ജ​രു​മാ​ണ്. ഇ​തേ സ​മൂ​ഹ​ങ്ങ​ള്‍ 75 ശ​ത​മാ​നം തൊ​ഴി​ലി​ല്ലാ​യ്മ​യും നേ​രി​ടു​ന്നു​ണ്ട്. ഫ്ര​ഞ്ച് ഇ​ട​തു​പ​ക്ഷം ഇ​തൊ​ന്നും അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.  
ഭ​ര​ണ​കൂ​ട ഹിം​സ​യു​ടെ ന​ട​ത്തി​പ്പു​കാ​രും ന്യാ​യീ​ക​ര​ണ വി​ദ​ഗ്​​ധ​രു​മാ​യി ഇ​ട​തു​പ​ക്ഷം കേ​ര​ള​ത്തി​ലും മാ​റി​യി​രി​ക്കു​ന്നു. യു.​എ.​പി.​എ കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ​ത്‌ ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​റാ​ണ്. ഭീ​ക​ര​വേ​ട്ട​യു​ടെ പേ​രി​ല്‍ ഭ​ര​ണ​കൂ​ടം നി​ര്‍മി​ച്ച യു.​എ.​പി.​എ എ​ന്ന അ​മി​താ​ധി​കാ​ര നി​യ​മ​ത്തി​െ​ൻ​റ ഇ​ര​ക​ളാ​യി  ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​തി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗം  മു​സ്​​ലിം​ക​ളാ​ണ്.  ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​ത്തി​നി​ട​യി​ല്‍ കേ​ര​ള​ത്തി​ല്‍ ന​ട​ന്ന പൊ​ലീ​സ് വെ​ടി​വെ​പ്പു​ക​ളി​ല്‍  ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​ല്ല​പ്പെ​ട്ട​തും പ​രി​ക്കു​പ​റ്റി​യ​തും  മു​സ്​​ലിം​ക​ൾ​ക്കാ​ണ്. 

ഈ ​ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ ഒ​ര​ർ​ഥ​ത്തി​ലും അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ വ്യ​വ​സ്ഥാ​പി​ത ഇ​ട​തു​രാ​ഷ്​​ട്രീ​യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​ര​ള ജ​ന​സം​ഖ്യ​യു​ടെ 27 ശ​ത​മാ​നം വ​രു​ന്ന മു​സ്​​ലിം​ക​ളി​ല്‍ മൂ​ന്നി​ല്‍ ഒ​രാ​ള്‍ക്ക് മാ​ത്ര​മേ പ​ത്താം ക്ലാ​സ് യോ​ഗ്യ​ത​യു​ള്ളൂ. മ​റ്റു പ​ല പ്ര​ബ​ല സ​മു​ദാ​യ​ങ്ങ​ളെ​യും അ​പേ​ക്ഷി​ച്ച് തൊ​ഴി​ലി​ല്ലാ​യ്മ ഏ​റ്റ​വും രൂ​ക്ഷ​ം മു​സ്​​ലിം​ക​ള്‍ക്കി​ട​യി​ലാ​ണെ​ന്ന് കെ.​സി. സ​ക്ക​റി​യ പറയുന്നു. ഈ ​രീ​തി​യി​ല്‍ മു​സ്​​ലിം​ക​ള്‍ നേ​രി​ടു​ന്ന  രാ​ഷ്​​ട്രീ​യ, അ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ളെ ഇ​സ്​​ലാ​മോ​ഫോ​ബി​യ ബാ​ധി​ച്ച ഇ​ട​തു​പ​ക്ഷം  അ​ഭി​മു​ഖീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​ണ്. ര​ണ്ടാ​മ​താ​യി ഹൂ​റി​യ  ബൂ​ത​ൽ​ജ വി​വ​രി​ക്കു​ന്ന​ത്,  ഫ്രാ​ന്‍സി​ലെ സ​യ​ണി​സ്​​റ്റ്​​ലോ​ബി ന​ട​ത്തു​ന്ന മു​സ്​​ലിം പ്ര​ചാ​ര​വേ​ല​ക​ളി​ല്‍  സ്വാ​ധീ​നി​ക്ക​പ്പെ​ട്ട ഇ​ട​തു​പ​ക്ഷ​ത്തെ കു​റി​ച്ചാ​ണ്. ഇ​ന്ന് മു​സ്​​ലിം​ക​ള്‍ അ​ട​ക്ക​മു​ള്ള കു​ടി​യേ​റ്റ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ രാ​ഷ്​​ട്രീ​യ മു​ന്നേ​റ്റ​ത്തെ​യും  ഇ​സ്രാ​യേ​ലി​നോ​ടു​ള്ള എ​തി​ര്‍പ്പി​നെ​യും സെ​മി​റ്റി​ക് വി​രു​ദ്ധ​ത​യാ​യി ഫ്ര​ഞ്ച് ഇ​ട​തു​പ​ക്ഷം കാ​ണു​ന്നു​വെ​ന്ന് ബൂ​ത​ൽ​ജ നി​രീ​ക്ഷി​ക്കു​ന്നു. 

കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷം ഒ​രു​പ​രി​ധി വ​രെ ഫ​ല​സ്തീ​ന്‍ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ആ​ഗോ​ള​രാ​ഷ്​​ട്രീ​യ​ത്തി​ലെ ശാ​ക്തി​ക​സ​ന്തു​ല​ന​ത്തെ ഉ​ള്‍ക്കൊ​ള്ളു​ന്ന​വ​രാ​ണ്. പ​ക്ഷേ, ലൈം​ഗി​ക​ത, ലിം​ഗ​രാ​ഷ്​​ട്രീ​യം, അ​വ​കാ​ശ രാ​ഷ്​​ട്രീ​യം, ഭീ​ക​ര​വാ​ദം  തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ മു​ന്‍ചൊ​ന്ന ജാ​ഗ്ര​ത ഇ​ട​തു​പ​ക്ഷ​ത്തി​ന്​ കൈ​മോ​ശം വ​ന്നി​രി​ക്കു​ന്നു.  മു​സ്​​ലിം സ്ത്രീ​ക​ളെ​ക്കു​റി​ച്ച് ശീ​ത​യു​ദ്ധാ​ന​ന്ത​രം ലോ​ക വൈ​ജ്ഞാ​നി​ക വി​പ​ണി​യി​ല്‍ വ്യാ​പ​ക​മാ​യ ന​വ ഓ​റി​യ​ൻ​റ​ലി​സ്​​റ്റ്​ സാ​ഹി​ത്യ​ങ്ങ​ള്‍ക്ക് പു​റ​ത്തേ​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ കേ​ര​ളീ​യ ഇ​ട​തു​പ​ക്ഷ​ത്തി​നു സാ​ധി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മ​ലാ​ല യൂ​സു​ഫ് സാ​യി​യും അ​ന്താ​രാ​ഷ്​​ട്ര ചേ​ലാ​ക​ര്‍മ​വി​രു​ദ്ധ  ദി​നാ​ച​ര​ണ​വും പോ​ലു​ള്ള ത​ട്ടി​പ്പു​ക​ള്‍ ഇ​ട​തു രാ​ഷ്​​ട്രീ​യ പ്ര​ചാ​ര​ണ​ത്തി​െ​ൻ​റ മേ​ഖ​ല​യി​ല്‍ സ്വീ​കാ​ര്യ​ത നേ​ടു​ന്നു.  

ഹൂ​റി​യ ബൂ​ത​ൽ​ജ മൂ​ന്നാ​മ​താ​യി വാ​ദി​ക്കു​ന്ന​ത്, ഭ​ര​ണ​കൂ​ട വം​ശീ​യ​ത​യു​ടെ ന​ട​ത്തി​പ്പു​കാ​രും അ​തി​െ​ൻ​റ കാ​വ​ലാ​ളു​ക​ളു​മാ​യി ഫ്ര​ഞ്ച് ഇ​ട​തു​പ​ക്ഷം മാ​റി​യി​രി​ക്കു​ന്നു എ​ന്നാ​ണ്. വ​ല​തു​പ​ക്ഷ​ത്തെ​പ്പോ​ലെ ഫ്രാ​ന്‍സി​ല്‍ ഇ​ട​തു​പ​ക്ഷ​വും മു​സ്​​ലിം സ്ത്രീ​ക​ളു​ടെ ഹെ​ഡ്സ്കാ​ര്‍ഫ് നി​രോ​ധ​ന​ത്തെ അ​നു​കൂ​ലി​ച്ച​ത് ഹൂ​റി​യ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സി.​ബി.​എ​സ്.​ഇ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ല്‍ ഹി​ജാ​ബ് വി​ല​ക്കി​യ​പ്പോ​ള്‍ ഉ​ണ​രാ​ത്ത സ്വാ​ത​ന്ത്ര്യ​ബോ​ധം മ​ല​പ്പു​റ​ത്ത് ഫ്ലാ​ഷ്മോ​ബ് ന​ട​ന്നു​വെ​ന്ന്​ കേ​ട്ട​യു​ട​നെ എ​സ്.​എ​ഫ്.​ഐ​ക്കാ​ര്‍ക്ക്  ഉ​ണ്ടാ​യ​ത്​ എ​ന്തു​കൊ​ണ്ടാ​ണ്? ഇ​വി​ടെ​യാ​ണ്‌ ലിം​ഗ​രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ സാ​ര്‍വ​ലൗ​കി​ക​ത പ്ര​സം​ഗി​ക്കു​ന്ന​വ​രു​ടെ ഇ​ര​ട്ട​ത്താ​പ്പ് തെ​ളി​ഞ്ഞു​വ​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ ഫാ​ഷി​സ്​​റ്റ്​ വി​രു​ദ്ധ മു​ന്ന​ണി​ക​ളു​ടെ ഭാ​ഗ​മാ​യ ഇ​ട​തു​രാ​ഷ്​​ട്രീ​യ/​സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ഇ​ര​ട്ട നീ​തി​യെ വി​മ​ര്‍ശി​ക്കാ​തി​രി​ക്കാ​ന്‍ നി​ര്‍വാ​ഹ​മി​ല്ല. മാ​ത്ര​മ​ല്ല, മു​സ്​​ലിം​വി​രു​ദ്ധ വം​ശീ​യ​ത​യോ​ടും ഇ​സ്​​ലാ​മോ​ഫോ​ബി​യ​യോ​ടും സൗ​ഹൃ​ദം സാ​ധ്യ​മാ​ക്കി​യ ഇ​ട​തു​രാ​ഷ്​​ട്രീ​യ​ത്തി​െ​ൻ​റ വി​മ​ര്‍ശ​നം, ലോ​ക​വ്യാ​പ​ക​മാ​യി  പു​തു സാ​മൂ​ഹി​ക​പ്ര​സ്ഥാ​ന​ങ്ങ​ളും മു​സ്​​ലിം​ക​ളും ഒ​ക്കെ ഉ​ൾ​പ്പെ​ടു​ന്ന അ​പ​കോ​ള​നീ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളും വി​ക​സി​പ്പി​ക്കു​ന്ന പു​തി​യ   രാ​ഷ്​​ട്രീ​യ ഇ​ട​പാ​ടി​െ​ൻ​റ രീ​തി​ശാ​സ്ത്ര​മാ​ണ്.

Connexion utilisateur

CAPTCHA
Cette question sert à vérifier si vous êtes un visiteur humain afin d'éviter les soumissions automatisées spam.